ആലുവ: സീനിയർ സിറ്റിസൺ ഫ്രണ്ട്‌സ് വെൽഫെയർ അസോസിയേഷൻ എടത്തല ഈസ്റ്റ് സമ്മേളനം ഏരിയ സെക്രട്ടറി പി.വി. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ. രവിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ പ്രസിഡന്റ് മജീദ് മണ്ണാശേരി തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സുമയ്യ സത്താ, സെക്രട്ടറി ടി.സി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കെ.കെ. രാജശേഖരൻ (പ്രസിഡന്റ്), ടി.സി. ചന്ദ്രൻ (സെക്രട്ടറി), എം.ആർ. ചന്ദ്രൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മുതിർന്ന പൗരന്മാർക്ക് കോ ഒപ്പറേറ്റിവ് ബാങ്ക് നൽകുന്ന പെൻഷൻ തുക ഉയർത്തണമെന്നും 60 വയസ്സിന് മേൽ പ്രായമുള്ള എല്ലാ മെമ്പർമാർക്കും പെൻഷൻ തുക നൽകണമെന്നും 'വയോജന സൗഹൃദ സംരക്ഷണ മന്ദിരം' സ്ഥാപിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു