rsp
ആർ.വൈ.എഫ് സംസ്ഥാന റൈഡിന്‌ ജില്ലാതിർത്തിയിൽ സ്വീകരണം നൽകുന്നു

അങ്കമാലി: ആർ.വൈ.എഫ് കേരള സൈക്കിൾ റൈഡിന് സ്വീകരണം നൽകി. റൈഡ് ന് ജില്ലാ അതിർത്തി ആയ കറുകുറ്റിയിൽ ആർ എസ് പി ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ ആർ വൈഫ് ജില്ലാ പ്രസിഡന്റ് ശ്രീരാജ് തമ്പാൻ , ബേബി പാറേക്കാട്ടിൽ , എസ് ജലാ ലുദ്ദിൻ , അഡ്വ ജെ കൃഷ്ണകുമാർ , ജിതിൻ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇന്ന് രാവിലെ 8 മണിക്ക് അങ്കമാലി സെൻട്രൽ ജംഗ്ഷനിൽ ചേരുന്ന സമ്മേളനം ആർ എസ് പി കേന്ദ്ര കമ്മിറ്റി അംഗം അഡ്വ ടി സി വിജയൻ ഉദ്ഘാടനം ചെയ്യും. ആർ എസ് പി ജില്ല സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിക്കും