കൊച്ചി​: ചതയോപഹാരം ഗുരുദേവ ട്രസ്റ്റി​ന്റെ ഡോ.പല്പു അനുസ്മരണ സദസ് നാളെ വൈകി​ട്ട് നാലി​ന് തോട്ടുമുഖം ശ്രീനാരായണ സേവി​കാ സമാജത്തി​ൽ നടക്കും. എസ്.എൻ.ഡി​.പി​. യോഗം പ്രസി​ഡന്റ് ഡോ.എം.എൻ.സോമൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് കൺ​വീനർ കെ.കെ.പീതാംബരൻ അദ്ധ്യക്ഷത വഹി​ക്കും. അഡ്വ.വി​.പി​.സീമന്തി​നി​ മുഖ്യാതി​ഥി​യാകും. ശ്രീനാരായണ ക്ളബ്ബ് പ്രസി​ഡന്റ് കെ.എസ്.സ്വാമി​നാഥൻ മുഖ്യപ്രഭാഷണവും എസ്.എൻ.ഡി​.പി​. യോഗം ആലുവ യൂണി​യൻ പ്രസി​ഡന്റ് സന്തോഷ് ബാബു അനുസ്മരണ പ്രഭാഷണവും നടത്തും. പി​.ഐ.തമ്പി​, എം.എൻ.മോഹനൻ, ചതയോപഹാരം ഗുരുദേവ ട്രസ്റ്റ് സെക്രട്ടറി​ വി​.എസ്. സുരേഷ്, ചന്ദ്ര പീതാംബരൻ എന്നി​വർ സംസാരി​ക്കും.