മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് നാലുവർഷം തടവും പതിനയ്യായിരം രൂപ പിഴയും ശിക്ഷ. കണ്ണൂർ പെരിങ്ങോൾ കുന്നിക്കൽ ലക്ഷ്മണനെയാണ് (51) മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി പി.വി. അനീഷ്‌കുമാർ ശിക്ഷിച്ചത്. 2021ൽ ആണ് സംഭവം. മൂവാറ്റുപുഴയിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന പ്രതി അയൽവാസിയായ പന്ത്രണ്ടുകാരിയെയാണ് ലൈംഗിക അതിക്രമത്തിന് ഇരയാക്കിയത്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ അഡ്വ. പി.ആർ. ജമുന ഹാജരായി.