കൊച്ചി: ഖരമാലിന്യ പരിപാലന പദ്ധതിക്ക് പുതിയ രൂപരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് ഏലൂരിൽ ആലോചനായോഗം ചേർന്നു. ഏലൂരിൽ നടപ്പിലാക്കിവരുന്ന കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ (കെ.എസ്.ഡബ്ല്യു.എം.പി) പോരായ്മകൾ കണ്ടെത്തി പരിഹരിക്കുന്നതിനും മാലിന്യ പ്രശ്‌നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനുമായി ദീർഘകാല ഖരമാലിന്യ പരിപാലനത്തിന് (സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്ലാൻ) പുതിയ രൂപരേഖ തയ്യാറാക്കുന്നതിനാണ് ഏലൂർ മുനിസിപ്പാലിറ്റി ചെയർമാൻ എ.ഡി. സുജിലിന്റെ അദ്ധ്യക്ഷതയിൽ ടൗൺഹാളിൽ യോഗം ചേർന്നത്.
പുതിയ പ്ലാന്റിന്റെ അടിസ്ഥാനത്തിലായിരിക്കും കെ.എസ്.ഡബ്ല്യു.എം.പി പദ്ധതിയിൽ അഞ്ചുവർഷത്തേക്കുള്ള പദ്ധതി രേഖ തയ്യാറാക്കുക.