
പാനായിക്കുളം: കരിവേലിപറമ്പിൽ പരേതനായ ഹൈദ്രോസിന്റെ മകൻ കെ.എച്ച്. അബ്ദുൽ ഖാദർ (75) നിര്യാതനായി. നിരവധി ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകിയ കോൺഗ്രസിന്റെ മുന്നണിപ്പോരാളിയായിരുന്നു. കബറടക്കം ഇന്ന് രാവിലെ 9ന് പാനായിക്കുളം ജുമാമസ്ജിദ് കബർസ്ഥാനിൽ. ഭാര്യ: സുബൈദ. മകൾ: ബുഷ്‌റ അബ്ദുൽഖാദർ (ആലങ്ങാട് മണ്ഡലം മഹിളാ കോൺഗ്രസ് പ്രസിഡന്റ് ).