 
കൊച്ചി: കേരളത്തിലെ പൊതുസമൂഹത്തിന്റെ മനസിനൊപ്പംനിന്ന് പ്രവർത്തിക്കുന്നവരാണ് വ്യാപാരി സമൂഹമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി എറണാകുളം ജില്ലാ കൗൺസിൽ കുടുംബസംഗമം മൂവാറ്റുപുഴയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് പി.സി. ജേക്കബ് അദ്ധ്യക്ഷനായി.
ഏകോപനസമിതി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന വ്യാപാരി കുടുംബ സുരക്ഷാപദ്ധതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്തു. ഡീൻ കുര്യാക്കോസ് എം.പി, മാത്യു കുഴൽനാടൻ എം.എൽ.എ, അഡ്വ.എ.ജെ. റിയാസ്, സി.എസ്. അജ്മൽ, സലീം രാമനാട്ടുകര, സുബൈദാ നാസർ, കെ.എസ്. നിഷാദ് എന്നിവർ സംസാരിച്ചു. വിവിധ വ്യാപാരമേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചവരെ മന്ത്രി ആദരിച്ചു.