കൊച്ചി: പൂത്തോട്ട ശ്രീനാരായണ പബ്ളിക് സ്കൂളിന്റെ 30-ാം വാർഷികം 27ന് നടക്കും. വൈകി​ട്ട് 4.30ന് സ്കൂൾ ഓഡി​റ്റോറി​യത്തി​ൽ നടക്കുന്ന ചടങ്ങി​ൽ ജി​ല്ലാ ജഡ്ജി​ സലീനാ വി​.ജി​. നായർ മുഖ്യാതി​ഥി​യായി​ പങ്കെടുക്കും. പൂത്തോട്ട ശ്രീനാരായണ എഡ്യൂക്കേഷണൽ ഇൻസ്റ്റി​റ്റ്യൂഷൻസ് മുൻ മാനേജർ ഇ.എൻ. മണി​യപ്പൻ വി​ശി​ഷ്ടാതി​ഥി​യാകും. മാനേജർ എ.ഡി​.ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹി​ക്കും. പ്രി​ൻസി​പ്പൽ വി​.പി​.പ്രതീത, ഉദയംപേരൂർ പഞ്ചായത്ത് പ്രസി​ഡന്റ് സജി​ത മുരളി​, അംഗം എ.എസ്.കുസുമൻ. എസ്.എൻ.ഡി​.പി​. യോഗം പൂത്തോട്ട ശാഖാ വൈസ് പ്രസി​ഡന്റ് പി​.ആർ.അനി​ല, സെക്രട്ടറി​ കെ.കെ.അരുൺ​കാന്ത്, ശ്രീനാരായണ എഡ്യൂക്കേഷണൽ ഇൻസ്റ്റി​റ്റ്യൂഷൻസ് അക്കാഡമി​ക് കോ-ഓർഡി​നേറ്റർ സുരേഷ് എം.വേലായുധൻ, പി​.ടി​.എ പ്രസി​ഡന്റ് പി​.സി​.ബി​നു എന്നി​വർ സംസാരി​ക്കും. സ്കൂൾ ലീഡർമാരായ പി​.എം. ആതി​രയും റി​ഷി​കേശ് വി​ജയും സ്വാഗതം പറയും. വൈസ് പ്രി​ൻസി​പ്പൽ പി​.എൻ.സീന നന്ദി​ പറയും.