കൊച്ചി: കാക്കനാട് ജംഗ്ഷനിലുള്ള മുനിസിപ്പൽ ബിൽഡിംഗ് കോംപ്ലക്‌സിലെ അനധികൃത നിർമ്മാണങ്ങളും കൂട്ടിച്ചേർക്കലുകളും മാറ്റണമെന്ന ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ നാലുമാസത്തിനുള്ളിൽ നടപടിയെടുക്കാൻ അധികൃതർക്കു ഹൈക്കോടതി നിർദേശം നൽകി.

പൊളിച്ചുമാറ്റാനുളള അന്തിമ ഉത്തരവുണ്ടായിട്ടും ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ചു തൃക്കാക്കര മുനിസിപ്പാലിറ്റി, നഗരസഭ സെക്രട്ടറി എന്നിവരെ എതിർകക്ഷികളാക്കി എം.ബി. അഭിലാഷ് നൽകിയ ഹർജിയിലാണു ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്.