
കൊച്ചി: നൂതന സ്റ്റൈലുകളുടെ അതിവിപുല ശേഖരവുമായി ആമസോൺ ഫാഷൻ. വസ്ത്രങ്ങൾ, സൗന്ദര്യ വർദ്ധക സാമഗ്രികൾ, പാദരക്ഷകൾ, ബാഗുകൾ തുടങ്ങിയവയുടെയെല്ലാം ഏറ്റവും പുതിയ ട്രെൻഡുകൾ ആമസോൺ ഫാഷനിൽ ഒരുക്കിയിട്ടുണ്ട്. പ്രമുഖമായ 1200ലേറെ ബ്രാൻഡുകളുടെ 45 ലക്ഷത്തിലധികം സ്റ്റൈലുകളുടെ ഉത്പന്നങ്ങൾ ഇവിടെ ലഭ്യമാണ്. ഏത് അഭിരുചിക്കുമനുസൃതമായി പുതുവർഷത്തിലെ സ്റ്റൈലുകളുടെആവിഷ്‌കരിക്കാൻ അവസരം നൽകുന്നതാണ് ആമസോൺ ഫാഷനിലെ പുതു സ്റ്റൈലുകളുടെ ശേഖരം.
ആധുനികവും പാരമ്പരാഗതവുമായ എല്ലാ സ്റ്റൈലും ഇവിടെയുണ്ട്. ആത്മവിശ്വാസവും ട്രെൻഡും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ആമസോൺ വിശാല ശ്രേണി സജ്ജമാക്കിയിട്ടുള്ളത്.