divakara-rao-97

മട്ടാഞ്ചേരി: ആദ്യകാല ആർ.എസ്.എസ് പ്രവർത്തകൻ ചെറളായി മഞ്ഞ ഭഗവതി ലൈനിൽ ചന്ദ്രകാന്തിൽ ആർ. ദിവാകർ റാവു (97) നിര്യാതനായി. 1946ൽ ബെൽഗാമിൽ ആർ.എസ്.എസ് പരിശീലന ശിബിരത്തിൽ പങ്കെടുത്തിട്ടുണ്ട്. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സഹകാര്യദർശി, വിവേകാനന്ദ മിഷൻ, ഭാവാശ്രീ മിഷൻ എന്നിവയുടെ ഭാരവാഹിയായും പ്രവർത്തിച്ചു. ഭാര്യ: പരേതയായ ശ്രീകുമാരി. മക്കൾ: പി. ശ്രീകുമാർ (ബി.ജെ.പി മട്ടാഞ്ചേരി മണ്ഡലം മുൻ പ്രസിഡന്റ്), പരേതയായ ശ്രീകുമാരി, ശ്രീകാന്ത് (ഉദയൻ). മരുമക്കൾ: സ്മിത, പരേതനായ ശങ്കരനാരായണൻ, വത്സലദേവി. സംസ്‌ക്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് കരിപ്പാലം സാരസ്വത് അസോസിയേഷൻ ശ്മശാനത്തിൽ.