കൊച്ചി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ നാല് വിദ്യാർത്ഥിനികൾ 2021-22ലെ മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്‌കാരത്തിന് അർഹരായി. പി. അമൃത രാജ് (ബി.എ സംസ്‌കൃതം സാഹിത്യം), അനുപമ. എൻ.വി (ബി.എ ഭരതനാട്യം), സി.എസ്. ഗോപിക കൃഷ്ണ (ബി.എ മ്യൂസിക്), ന്യൂഫി ജോൺ (ബി.എ സംസ്‌കൃതം സ്‌പെഷ്യൽ ന്യായ വിഭാഗം) എന്നിവരാണ് പുരസ്‌കാരത്തിന് അർഹരായത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഇന്ന് വൈകിട്ട് അഞ്ചിന് മുഖ്യമന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.