വൈപ്പിൻ: എസ്.എൻ.ഡി.പി യോഗം വൈപ്പിൻ യൂണിയൻ പ്രവർത്തക സംഗമങ്ങൾ സമാപിച്ചു.
സംഗമങ്ങൾക്ക് യൂണിയൻ പ്രസിഡന്റ് ടി.ജി. വിജയൻ, സെക്രട്ടറി ടി.ബി. ജോഷി, വൈസ് പ്രസിഡന്റ് കെ.വി. സുധീശൻ, യോഗം ബോർഡ് അംഗം കെ.പി. ഗോപാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. പോഷകസംഘടനകളുടെ യൂണിയൻതല സംഗമത്തോടെയായിരുന്നു തുടക്കം. പ്രീതി രതീഷ്, ഷീജ ഷെമൂർ (വനിതാസംഘം), സതീഷ് ശാന്തി (വൈദികയോഗം), അമരേഷ് മുരളി, ആദിത്യശങ്കർ (യൂത്ത്), ദാസ് കോമത്ത് (എംപ്ലോയീസ്), എം.കെ. മുരളീധരൻ, കെ.കെ. രത്‌നൻ (പെൻഷണേഴ്‌സ് കൗൺസിൽ), സരുൺദേവ് സന്തോഷ് (സൈബർ സേന) തുടങ്ങിയവർ സംസാരിച്ചു.