
കൊച്ചി: അയോദ്ധ്യയിൽ നടന്ന പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് കടവന്ത്ര മട്ടലിൽ ക്ഷേത്രാങ്കണത്തിൽ രാമായണ പാരായണം, സമൂഹപ്രാർത്ഥന, പ്രഭാഷണം, അന്നദാനം എന്നിവ നടന്നു. മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ, പ്രസിഡന്റ് ജവഹരിനാരായണൻ, ട്രഷറർ പി.വി. സാംബശിവൻ, സി.വി. രവികുമാർ ബൈജു, ഭാമ പത്മനാഭൻ എന്നിവർ നേതൃത്വം നല്കി.