ആലുവ: ഗീതാഭവൻ ട്രസ്റ്റിന്റെയും ഗോപാലാനന്ദ തീർത്ഥ സത്സംഗ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 20-ാമത് ഗീതാജ്ഞാന യജ്ഞം നാളെ മുതൽ ഫെബ്രുവരി ഒന്നുവരെ ആലുവ വിദ്യാധിരാജാ വിദ്യാഭവൻ ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുമെന്ന് അദ്ധ്യക്ഷൻ ബി. അജിത്‌കുമാർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന അദ്ധ്യക്ഷൻ വിജി തമ്പി ഉദ്ഘാടനം ചെയ്യും. അജിത്‌കുമാർ അദ്ധ്യക്ഷത വഹിക്കും. ലക്ഷ്‌മി ശങ്കർ മുഖ്യപ്രഭാഷണം നടത്തും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹപ്രഭാഷണം നടത്തും.

വയനാട് നരനാരായണ അദ്വൈതാശ്രമത്തിലെ സ്വാമി ഹംസാനന്ദ പുരിയുടെ നേതൃത്വത്തിൽ ദിവസവും വൈകിട്ട് 6 മുതൽ 7.30 വരെയാണ് ഗീതാജ്ഞാനയജ്ഞം. രാവിലെ 7 മുതൽ 8 വരെ വേദാന്തപഠന ക്ലാസിൽ ശ്രീനാരായണ ഗുരുദേവൻ രചിച്ച ദൈവദശകമാണ് വിഷയം.