comix

കൊച്ചി: കേരളത്തിലെ കോമിക് രചയ്താക്കളുടെയും കോമിക് കഥാപത്രങ്ങളെ ഇഷ്ടപ്പെടുന്നവരുടെയും കൂട്ടായ്മ ഒരുക്കുന്ന പോപ്പ് കൾച്ചറൽ ഫെസ്റ്റായ 'കേരള പോപ് കോൺ' 28ന് പനമ്പള്ളിന നഗർ റോട്ടറി ബാലഭവൻ ഹാളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളത്തിൽ അറിയിച്ചു. സിനിമ, കോമിക്സ്, ഗെയിം, അനിമേഷൻ, സാഹിത്യം, ആർട്ട് തുടങ്ങിയ എല്ലാ മേഖലകളെയും ഉൾപ്പെടുത്തി സംഘടിപ്പിക്കുന്ന ഫെസ്റ്റിൽ, ഡബ്ല്യു.ഡബ്ല്യു. ഇ താരം സജന ജോർജ്, എറ യൂണിവേഴ്സിന്റെ കഥാകൃത്തുക്കൾ തുടങ്ങിയവർ സന്നിഹിതരായിരിക്കും. ഇതോടൊപ്പം ക്വിസ് മത്സരം, ഗെയിമിംഗ് സ്റ്റേഷനുകൾ, കോസ് പ്ലെ, കോമിക്സ്, മാങ്ക എന്നിയും ഉണ്ടായിരിക്കും.രാവിലെ 10 മുതൽ വൈകിട്ട് ആറ് വരെയാണ് ഫെസ്റ്റ്. പ്രവേശന ഫീസ് 100 രൂപ.