ആലുവ: സംസ്ഥാന സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ എംപ്ലോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ആലുവ നഗരസഭ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോർപ്പറേഷൻ ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി.
ഐ.എൻ.ടി.യു.സി സംസ്ഥാന എക്സിക്യുട്ടീവ് അംഗം ആനന്ദ് ജോർജ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ലത്തീഫ് പുഴിത്തറ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലിസ ജോൺസൺ, കൗൺസിലർമാരായ കെ. ജയകുമാർ, ഷെമ്മീ സെബാസ്റ്റ്യൻ, നേതാക്കളായ പി.എസ്. ഗോപാലൻ, എം.എ. കണ്ണൻ എന്നിവർ സംസാരിച്ചു.