കൊച്ചി: വീട്ടമ്മമാരായ മൂന്ന് മേക്കപ്പ് ആർട്ടിസ്റ്റുകൾ പ്രായമായ മേക്കപ്പ് ആർട്ടിസ്റ്റുകൾക്ക് സഹായം ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഫീനിക്സ് ബ്രൈഡ് മത്സരം 30ന് പള്ളിക്കരയിലെ ജെ.ആൻഡ് ആർ കൺവെൻഷൻ സെന്ററിൽ നടക്കും.
രാവിലെ 11ന് ആരംഭിക്കുന്ന മത്സരം വൈകിട്ട് മൂന്നിന് സമാപിക്കും. വിജയികളെ ഉടൻ പ്രഖ്യാപിക്കും. പറക്കാട്ട് ജ്വല്ലറിയാണ് സമ്മാനം സ്പോൺസർ ചെയ്തിരിക്കുന്നത്. 4,500 രൂപയാണ് രജിട്രേഷൻഫീസ്. ഫാഷൻ കോറിയോഗ്രഫർ ദാലു കൃഷ്ണദാസിന്റെ ക്ലാസും മത്സരാർത്ഥികൾക്ക് ലഭിക്കും. വാർത്താസമ്മേളത്തിൽ ജനോമി ദാസ്, പൂജ ജയൻ, അജൂബ, അഭിരാമി എന്നിവർ പങ്കെടുത്തു.