മൂവാറ്റുപുഴ: പുതുതായി ആരംഭിക്കുന്ന മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ലാബ് ടെക്നീഷ്യന്റെ താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. സർക്കാർ അംഗികൃത സ്ഥാപനങ്ങളിൽ പഠിച്ച ഡിപ്ലോമ ലാബ് ടെക്നോളജി കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം 31ന് വൈകിട്ട് 5 മുമ്പ് മാറാടി പ്രാഥമിക ആരോഗ്യ കേന്ദ്രം ഓഫീസിൽ ലഭിക്കണം. വിലാസം: മെഡിക്കൽ ഓഫീസർ ഇൻചാർജ്, പി.എച്ച്.സി മാറാടി, മാറാടി പി.ഒ. ഫോൺ: 9446961410.