ആലുവ: ആലുവ സെന്റ് സേവ്യേഴ്‌സ് കോളേജ് വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്‌റ്റോക്കാസ്റ്റിക് പ്രോസസുകളും ആപ്ലിക്കേഷനുകളും എന്ന വിഷയത്തിൽ ഗണിതശാസ്ത്ര വിഭാഗം സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറും സിസ്റ്റർ ബെൻസിറ്റ എൻഡോവ്‌മെന്റ് പ്രഭാഷണവും പ്രൊഫ. ആർ. ശ്രീനിവാസ് ചക്രവർത്തി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. മിലൻ ഫ്രാൻസ് അദ്ധ്യക്ഷത വഹിച്ചു. ഡെന്മാർക്ക്, യു.എസ്.എ, ജപ്പാൻ, അസർബൈജാൻ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള അദ്ധ്യാപകരായ പ്രൊഫ. സോറൻ അസ്മുസെൻ, പ്രൊഫ. മസാകിയോ മിയാസാവ, പ്രൊഫ. അഗാസി മെലിക്കോവ്, പ്രൊഫ. എ. കൃഷ്ണമൂർത്തി എന്നിവർ ക്ലാസെടുത്തു. മാനേജർ സിസ്റ്റർ ചാൾസ്, ഗണിതശാസ്ത്ര വിഭാഗം മേധാവി ഡോ. രശ്മി വർഗീസ്, പ്രൊഫ.സി. സുമംഗലാദേവി, ഡോ. അൻസ അൽഫോൻസ ആന്റണി എന്നിവർ സംസാരിച്ചു.