മൂവാറ്റുപുഴ: സിപാസ് സി.ടി.ഇ ടീച്ചർ എഡ്യുക്കേഷൻ കോളേജ് എൻ.എസ്.എസിന്റെ യൂണിറ്റിന്റെ നേതൃത്വത്തിലെ സപ്തദിന സഹവാസ ക്യാമ്പിന് പായിപ്ര ഗവ. യു.പി സ്കൂളിൽ തുടക്കം. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷോബി അനിൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റിയാസ് ഖാൻ, പഞ്ചായത്ത് അംഗം പി.എച്ച്. സക്കീർ ഹുസൈൽ, പി.ടി.എ പ്രസിഡന്റ് പി.ഇ. നൗഷാദ്, വൈസ് പ്രസിഡന്റ് പി.എം. നവാസ്, കോളേജ് പ്രിൻസിപ്പൽ ഡോ. പി.ജി. ജയശ്രീ, എൻ. എസ്.എസ് കോ ഓർഡിനേറ്റർ വി.എ. പൗസി, ഡി. ശുഭലൻ എന്നിവർ സംസാരിച്ചു. സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.എം. നൗഫൽ ഒന്നാം ദിവസത്തെ ക്ലാസിന് നേതൃത്വം നൽകി.