ആലുവ: ചാലക്കുടി ലോക്‌സഭാ മണ്ഡലത്തിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി. ചാക്കോ മത്സരിക്കണമെന്ന് ആലുവ ബ്ലോക്ക് കൺവെൻഷൻ ആവശ്യപ്പെട്ടു. എൽ.ഡി.എഫുമായി കൂടിയാലോചിച്ച് ചാലക്കുടി സീറ്റ് ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ പി.ജെ. കുഞ്ഞുമോൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് അനൂബ് നൊച്ചിമ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് ടി.പി. അബ്ദുൾ അസീസ്, ദേശീയസമിതി അംഗം അഫ്സൽ കുഞ്ഞുമോൻ, സംസ്ഥാന സെക്രട്ടറി മുരളി പുത്തൻവേലി, എം.എ. അബ്ദുൾ ഖാദർ, റെജി ഇല്ലിക്കപ്പറമ്പിൽ, അസീം, സെബാസ്റ്റ്യൻ, ഷിറോൺ, രാജീവ്, അഡ്വ. രാജീ വിൻസന്റ്, ശിവരാജ് കോമ്പാറ, അനൂബ് റാവുത്തർ തുടങ്ങിയവർ സംസാരിച്ചു.