പള്ളുരുത്തി: പെരുമ്പടപ്പ് ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ഉത്സവത്തിന് ഇന്ന് തുടക്കം.12 ന് അന്നദാനം. രാത്രി എട്ടിന് നടക്കുന്ന തൃക്കൊടിയേറ്റിന് തന്ത്രി വൈശാഖ് സൗമിത്രൻ മുഖ്യകാർമ്മികത്വം വഹിക്കും. തുടർന്ന് നാടകം.
 26 ന് രാത്രി 7 ന് താലംവരവ്. 8 ന് ഓട്ടൻതുള്ളൽ.
 27 ന് ആയില്യംപൂജ. രാത്രി 8 ന് ഇല്യൂഷൻ വിസ്മയ.  28 ന് രാത്രി 8 ന് ഫ്യൂഷൻ നൈറ്റ്.
29 ന് രാത്രി 8 ന് നൃത്തനൃത്ത്യങ്ങൾ.
 30 ന് പള്ളിവേട്ട. വൈകിട്ട് 5 ന് പകൽ പൂരം. 35 കലാകാരൻമാർ അണിനിരക്കുന്ന ചെണ്ടമേളം . രാത്രി 11 ന് പള്ളിവേട്ടക്ക് പുറപ്പാട്.
 31 ന് ആറാട്ട്. 10 ന് കാഴ്ചശ്രീബലി.12 ന് ആറാട്ട് സദ്യ. വൈകിട്ട് 5 ന് കാവടി ഘോഷയാത്രകൾ. 7 ന് തിരുവാതിര ആൻഡ് കൈ കൊട്ടിക്കളി. 9 ന് കൃഷ്ണ മഹാ ഭാരതം. 10 ന് ആറാട്ട്.
ഭാരവാഹികളായ പി.ബി. സനീഷ്, പി.എം. ബൈജുലാൽ, സി.ബി. ഷിബു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.