ആലങ്ങാട്: മനയ്ക്കപ്പടി പുറപ്പള്ളിക്കാവ് റോഡ് നിർമ്മാണം ഉടൻ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടും റോഡ് കൈയേറ്റത്തിൽ പ്രതിഷേധിച്ച പൊതു പ്രവർത്തകർക്കുനേരെയുള്ള അക്രമങ്ങൾക്കെതിരെയും പുറപ്പള്ളിക്കാവ് റോഡ് വികസന സമിതിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി. കരുമാല്ലൂർ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷത ബീന ബാബു ഉദ്ഘാടനം ചെയ്തു, പഞ്ചായത്ത് അംഗങ്ങളായ കെ.എം. ലൈജു, പോൾസൺ ഗോപുരത്തിങ്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.പി. അനിൽകുമാർ, റോഡ് വികസന സമിതി ഭാരവാഹികളായ പി.ആർ. പ്രമോദ്, എം.എസ്. സിനോജ്, ചന്തു പുറപ്പള്ളിക്കാവ്, സനൂപ് കോഴിക്കപള്ളം എന്നിവർ നേതൃത്വം നൽകി.