ആലങ്ങാട് : കരുമാല്ലൂരിൽ തെരുവനായ ശല്യം രൂക്ഷം. തട്ടാംപടിയിൽ ആടുകൾക്ക് തെരുവുനായകളുടെ കടിയേറ്റു. ബുധനാഴ്ച ഉച്ചയോടെയാണ് കൂട്ടമായെത്തിയ തെരുവുനായകൾ രണ്ട് ആടുകളെ കടിച്ചത്. ഒരെണ്ണം അപ്പോൾതന്നെ ചത്തു.
തട്ടാംപടി മുക്കണ്ണിയിൽ കോമളത്തിന്റെ ആടാണ് ചത്തത്. വീടിനടുത്തെ പറമ്പിൽ കെട്ടിയിട്ടിരുന്ന ആടുകളെയാണ് നായ്ക്കൾ ആക്രമിച്ചത്. കരുമാല്ലൂർ പഞ്ചായത്ത് ആറാം വാർഡിലെ മുക്കണ്ണിയിലും അഞ്ചാം വാർഡിലെ പാണാട് പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാണ്. രാപ്പകൽ വ്യത്യാസമില്ലാതെ വളർത്തു മൃഗങ്ങൾക്കും കാൽനടയാത്രക്കാർക്കും തെരുവുനായകൾ ഭീഷണിയാകുന്നുണ്ട്. തെരുവുനായ ശല്യം പരിഹരിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.