ആലങ്ങാട്: മുതിർന്ന കോൺഗ്രസ്‌ നേതാവ് കെ.എച്ച്. അബ്ദുൾ ഖാദറിന്റെ നിര്യാണത്തിൽ പാനായിക്കുളം കവലയിൽ സർവകക്ഷി അനുശോചന യോഗം ചേർന്നു. ഡി.സി.സി അംഗം പി.കെ. സുരേഷ് ബാബു ഉദ്‌ഘാടനം ചെയ്തു. കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ലിയാക്കത്തലി മൂപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആലങ്ങാട് മണ്ഡലം പ്രസിഡന്റ്‌ സുബൈർ ഖാൻ, സുനിൽ തിരുവാല്ലൂർ, സന്തോഷ് പി. അഗസ്റ്റിൻ, ഗിർവാസീസ് മാനാടൻ, മുഹമ്മദ്‌ നിലയിടത്ത്. പി.കെ. കിരൺ, സഗീർ, അഷറഫ് പാനയിക്കുളം, നവാസ് മഠത്തിൽ. ഷാഫി പുത്തൻവീട്, വി.വി. പ്രകാശൻ, എം.കെ. അബ്ദുൾ ഖാദർ, അഡ്വ. കെ. കെ. അബ്ദുൾ റഷീദ് തുടങ്ങിയവർ സംസാരിച്ചു.