കാലടി: നീലീശ്വരം മുണ്ടങ്ങാമറ്റം സഹൃദയ കലാവേദി ആൻഡ് ലൈബ്രറിയുടെ സുവർണ ജൂബിലി സ്മാരക ഭവനത്തിന്റെ താക്കോൽ ദാനം നടത്തി. സ്വിറ്റ്സർലൻഡിൽ പ്രവർത്തിക്കുന്ന ലൈറ്റ് ഇൻ ലൈഫ് സംഘടനയുടെ 116-ാം ഭവന നിർമ്മാണ പദ്ധതിയിലെ വീടാണ് സഹൃദയ കലാവേദി ആൻഡ് ലൈബ്രറി ഏറ്റെടുത്ത് നിർമ്മിച്ചത്. ലൈറ്റ് ഇൻ ലൈഫിന്റെ രക്ഷാധികാരി ബ്രഡോക്ക് സ്റ്റീഫൻ ഗുണഭോക്താവിന് താക്കോൽ കൈമാറി. ലൈബ്രറി പ്രസിഡന്റ് എൻ.ഡി. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. സംഘടനാ പ്രസിഡന്റ് എ.പി.ഷാജി എടത്തല മുഖ്യാതിഥിയായി. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. ഷാജി, വാർഡ് മെമ്പർ ആനി ജോസ്, സുവർണ ജൂബിലി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ടി.എൽ. പ്രദീപ്, ടി.സി. ബാനർജി, ലൈബ്രറി സെക്രട്ടറി പി.വി. ലൈജു എന്നിവർ പങ്കെടുത്തു.