ആലുവ: കേന്ദ്ര സർക്കാർ സ്ഥാപനമായ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ സഹകരണത്തോടെ ഇസാഫ് ഫൗണ്ടേഷൻ വനിതകൾക്കായി ഒരു മാസത്തെ ഹാൻഡ് എംബ്രോയ്ഡറി കോഴ്‌സ് ആരംഭിക്കും. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. ഫെബ്രുവരിയിൽ ആരംഭിക്കുന്ന പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0484 3548159, 9846494981,9495664227 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.