
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ എറണാകുളം ജില്ലയിലെ ന്യൂനപക്ഷ വിഭാഗക്കാർക്കായി നടത്തുന്ന സെമിനാർ 27ന് കലൂർ എം.ഇ.എസ് ഹാളിൽ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കും.
മൂന്ന് പ്രധാന വിഷയങ്ങളിൽ ചർച്ചയുണ്ടാകുമെന്ന് കമ്മിഷൻ ചെയർമാൻ എ.എ. റഷീദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. രാവിലെ 9ന് രജിസ്‌ട്രേഷൻ ആരംഭിക്കും. വാർത്താസമ്മേളനത്തിൽ കമ്മിഷൻ അംഗം സൈഫുദ്ദീൻ ഹാജി, സെമിനാർ സംഘാടക സമിതി ഭാരവാഹികളായ വി.എച്ച്. അലിദാരിമി, കെ.എം. ലിയാക്കത്ത് അലിമാൻ, സി.എ. ഹൈദ്രൂസ് ഹാജി, പാസ്റ്റർ പി.ഡി.ഡിൽഫൻ, ഫാ. ബേസിൽ എബ്രഹാം എന്നിവർ പങ്കെടുത്തു.