
മരട്: ടി.കെ. ഷൺമാതുരൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ മരടിൽ നടത്തിയ ടി.കെ. ഷൺമാതുരൻ അനുസ്മരണ സമ്മേളനത്തിൽ അഡ്വ. എസ്. രാജാ ദാസ് പ്രഭാഷണം നടത്തി.രാവിലെ നടത്തിയ രോഗനിർണയ രക്തപരിശോധന ഫലം എം.വി.ഉല്ലാസ് വിതരണം ചെയ്തു .നിർദ്ധന രോഗികൾക്കുള്ള ചികിൽസാ സഹായം, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പുരസ്കാരം, ഹരിത കർമ്മ സേനകൾക്കുള്ള പാരിതോഷികം എന്നിവ കൗൺസിലർമാരായ ഉഷാസഹദേവൻ, ജീജി പ്രേമൻ എന്നിവർ നിർവഹിച്ചു .ട്രസ്റ്റ് ചെയർമാർ ടി.എസ്. ലെനിൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എൻ.വി. ബാലകൃഷ്ണൻ, ട്രഷറർ കെ.കെ. രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു