
കൊച്ചി: ദി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ കൊച്ചി ചാപ്റ്റർ അവസാന വർഷ കൊമേഴ്‌സ് ബിരുദ വിദ്യാർത്ഥികൾക്കായി ക്വിസ് മത്സരം നടത്തി. കൊച്ചിൻ ചാപ്റ്റർ ചെയർമാൻ ടി.വി. തോമസ് ഉദ്ഘാടനം ചെയ്തു. സെന്റ് ആൽബർട്ട്‌സ് കോളേജിലെ നിഖിൽ ജോസഫ് തോമസ്-എം.എം. മുകേഷ് ടീം ഒന്നാം സ്ഥാനവും തൃക്കാക്കര ഭാരത് മാതാ കോളേജിലെ മേഘ എൽസ ബിനു- ആർ. വാസുദേവ് ടീം രണ്ടാം സ്ഥാനവും തേവര എസ്.എച്ച് കോളേജിലെ സാനിയ ഷാജി- ദേവപ്രിയ എസ്. നായർ ടീം മൂന്നാം സ്ഥാനവും നേടി.