കൊച്ചി: സപ്ലൈകോ ജനറൽ മാനേജരായി സൂരജ് ഷാജി ചുമതലയേറ്റു. 2019 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനാണ്. ശബരിമല അഡിഷണൽ ജില്ലാ മജിസ്‌ട്രേറ്റായും ആലപ്പുഴ സബ് കളക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
വിജിലൻസ് ഓഫീസറായി ഐ.പി.എസ് ഉദ്യോഗസ്ഥനായ സുനിൽകുമാർ ചുമതലയേറ്റു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് സെൻട്രൽ യൂണിറ്റ് ഒന്നിലെ സൂപ്രണ്ടായിരുന്നു.