operation

കൊ​ച്ചി​:​ 400​ ​പൊ​ലീ​സു​കാ​ർ,​ 90​ ​അ​ന്വേ​ഷ​ണ​ ​സം​ഘം,​ 194​ ​ഇ​ട​ങ്ങ​ളി​ൽ​ ​പ​രി​ശോ​ധ​ന...​ 24​ ​മ​ണി​ക്കൂ​റി​നു​ള്ളി​ൽ​ ​കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്ത​ത് ​പി​ടി​കി​ട്ടാ​പ്പു​ള്ളി​ക​ളും​ ​ഗു​ണ്ട​ക​ളു​മ​ട​ക്കം​ 114​ ​പേ​രെ.​ ​'​ഓ​പ്പ​റേ​ഷ​ൻ​ ​ജാ​ഗ്ര​ത​'​ ​എ​ന്ന​ ​പേ​രി​ൽ​ ​സി​റ്റി​ ​പൊ​ലീ​സ് ​ക​മ്മി​ഷ​ണ​ർ​ ​എ.​ ​അ​ക്ബ​റി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു​ ​നീ​ക്കം.​ ​ഡി.​സി.​പി​ ​എ​സ്.​ ​സു​ദ​ർ​ശ​ൻ,​ ​എ.​സി.​പി​മാ​ർ​ ​എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.
പോ​ക്സോ​യ​ട​ക്ക​മു​ള്ള​ ​കേ​സു​ക​ളി​ൽ​ ​മു​ങ്ങി​ന​ട​ന്ന​വ​ർ,​ ​നി​ല​വി​ൽ​ ​അ​ന്വേ​ഷ​ണം​ ​നേ​രി​ടു​ന്ന​വ​ർ​ ​എ​ന്നി​വ​രാ​ണ് ​പി​ടി​യി​ലാ​യ​ത്.​ ​ര​ണ്ടാ​ഴ്ച​ത്തെ​ ​ത​യ്യാ​റെ​ടു​പ്പു​ക​ളാ​ണ് ​പൊ​ലീ​സ് ​ന​ട​ത്തി​യ​ത്.​ ​
നാ​ല് ​സ​ബ് ​ഡി​വി​ഷ​നു​ക​ളി​ൽ​ ​നി​ന്നു​ള്ള​ ​പൊ​ലീ​സു​കാ​ർ​ 24​ ​മ​ണി​ക്കൂ​ർ​ ​തു​ട​ർ​ച്ച​യാ​യി​ ​ഇ​തി​ന്റെ​ ​ഭാ​ഗ​മാ​യി.​ ​അ​റ​സ്റ്രി​ലാ​യ​വ​രി​ൽ​ ​അ​ധി​ക​വും​ ​കൊ​ച്ചി​യി​ൽ​ ​നി​ന്ന് ​മു​ങ്ങി​യ​ശേ​ഷം​ ​അ​ന്യ​ജി​ല്ല​ക​ളി​ൽ​ ​ര​ഹ​സ്യ​പേ​രി​ലും​ ​മ​റ്റും​ ​ഒ​ളി​വി​ൽ​ ​ക​ഴി​യു​ക​യാ​യി​രു​ന്നു.​ ​
ക​ഴി​ഞ്ഞ​ ​വ​ർ​ഷ​ങ്ങ​ളി​ലും​ ​പൊ​ലീ​സ് ​സ​മാ​ന​മാ​യി​ ​റെ​യ്ഡ് ​ന​ട​ത്തി​യി​രു​ന്നു.
നിലവിൽ കൊച്ചിയിൽ ലഹരിക്കേസിലും വൻ വർദ്ധനയുണ്ട്. പോയവർഷം സിറ്റിയിൽ മാത്രം രജിസ്റ്റർ ചെയ്തത് 1,359 കേസുകൾ. അറസ്റ്റിലായത് 1551 പേർ. 326.53 കിലോ കഞ്ചാവും 283.66 ഗ്രാം ഹാഷിഷ് ഓയിലും 1959 ഗ്രാം എം.ഡി.എം.എയും പിടികൂടി.


ക്ര​മ​സ​മാ​ധാ​ന​പാ​ല​നം​ ​കൂ​ടു​ത​ൽ​ ​കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​ന്റെ​ ​ഭാ​ഗ​മാ​യാ​ണ് ​ഓ​പ്പ​റേ​ഷ​ൻ​ ​ജാ​ഗ്ര​ത.​ ​
സ​മാ​ന​മാ​യ​ ​ഓ​പ്പ​റേ​ഷ​നു​ക​ളും​ ​വാ​ഹ​ന​ ​പ​രി​ശോ​ധ​ന​ങ്ങ​ളും​ ​തു​ട​രുമെന്നും കൊ​ച്ചി​ ​സി​റ്റി​ ​പൊ​ലീ​സ് ക​മ്മി​ഷ​ണർ എ.​ ​അ​ക്ബർ പറഞ്ഞു.

 ഓപ്പറേഷൻ ജാഗ്രത

• പിടികിട്ടാപ്പുള്ളകളുടെയും മറ്റും വിവരം ശേഖരിച്ചു

• സൈബർ സെൽ വഴി ലൊക്കേഷൻ കണ്ടെത്തി

• 400 പൊലീസുകാരെ ഓപ്പറേഷനായി തിരഞ്ഞെടുത്തു

• വീട്ടിൽ നിന്നും ഒളിസങ്കേത്തിൽ നിന്നും അറസ്റ്റ്

• പ്രതികളെ കോടതിയിൽ ഹാജരാക്കി

 കേസുകൾ

• പോക്സോ

• കൊലപാതകം

• കൊലപാതക ശ്രമം

• മോഷണം

• പീഡനം

• തട്ടിപ്പ്

 114 അറസ്റ്റ്

• എൽ.പി. വാറണ്ട് -31
• ജാമ്യമില്ലാത്തത് - 37
• കുറ്റകൃത്യങ്ങൾ - 28
• ഗുണ്ടകൾ - 18


ക്രമസമാധാനപാലനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായാണ് ഓപ്പറേഷൻ ജാഗ്രത. സമാനമായ ഓപ്പറേഷനുകളും വാഹന പരിശോധനങ്ങളും തുടരും.

എ. അക്ബർ

കമ്മിഷണർ

കൊച്ചി സിറ്റി പൊലീസ്