പിറവം: മുളക്കുളം വടക്കേകര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയമഹോത്സവം ഇന്നും നാളെയും നടക്കും. ഉത്സവത്തോടനുബന്ധിച്ച് ഗണപതിഹോമം, കലശം, സോപാനസംഗീതം, അഭിഷേക കാവടി, കൊട്ടക്കാവടി, ദേവനൃത്തം, ചെണ്ടമേളം, താലപ്പൊലി, ഘോഷയാത്ര, മഹാപ്രസാദംഊട്ട്, തങ്കയങ്കി ചാർത്തി വിശേഷാൽ പൂജ, സർപ്പപൂജ എന്നിവയുണ്ടാകും. നാളെ വൈകിട്ട് 7.15ന് കലാമണ്ഡലം അനഘ ജയമോളും സംഘവും അവതരിപ്പിക്കുന്ന നൃത്ത സന്ധ്യ. തുടർന്ന് കുടുംബയൂണിറ്റുകളുടെ നേതൃത്വത്തിലെ കലാപരിപാടികളും കുമ്പളം നാദം ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഭക്തിഗാനസുധയും അരങ്ങേറും.