അങ്കമാലി: കൊല്ലം പരവൂർ മജിസ്ട്രേട്ട് കോടതിയിലെ എ.എ.പി അനീഷ്യ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ ആവശ്യപ്പെട്ടു. ആർ.വൈ.എഫ് കേരള സൈക്കിൾ റൈഡിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ആർ.എസ്.പി ജില്ലാ സെക്രട്ടറി ജോർജ് സ്റ്റീഫൻ അദ്ധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം.പി, ജാഥാ ക്യാപ്ടൻമാരായ ഉല്ലാസ് കോവൂർ, അഡ്വ. വിഷ്ണു മോഹൻ , ആർ.എസ്.പി കേന്ദ്ര കമ്മറ്റി അംഗങ്ങളായ ടി. സി. വിജയൻ, അഡ്വ.പി.ജി. പ്രസന്നകുമാർ, ആർ.വൈ.എഫ് ദേശീയ പ്രസിഡന്റ് ഷിബു കോരാണി, മുനിസിപ്പൽ ചെയർമാൻ മാത്യു തോമസ് തുടങ്ങിയവർ സംസാരിച്ചു.