
കൊച്ചി: സിനിമാ നിർമ്മാതാവ് ഇടപ്പള്ളി ട്രിനിറ്റി അപ്പാർട്ടുമെന്റിൽ നോബിൾ ജോസ് (44) നിര്യാതനായി. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ പുലർച്ചെയായിരുന്നു അന്ത്യം. നാളെ രാവിലെ 11ന് തൃപ്പൂണിത്തുറ കണ്ടനാട് ഇൻഫന്റ് ജീസസ് പള്ളിയിൽ പൊതുദർശനത്തിന് ശേഷം സംസ്‌കരിക്കും. കണ്ടനാട് മരുതുംകുഴിയിൽ എം.എ. ജോസഫിന്റെയും എൽസമ്മയുടെയും മകനാണ്. ഭാര്യ: നിഖിത നോബിൾ. മകൻ: ഇവാൻ (കളമശേരി രാജഗിരി സ്കൂൾ വിദ്യാർത്ഥി).
പെപ്പർകോൺ സ്റ്റുഡിയോസ് എന്ന ബാനറിൽ എന്റെ മെഴുതിരിയത്താഴങ്ങൾ, കൃഷ്ണൻകുട്ടി പണി തുടങ്ങി, ശലമോൻ എന്നീ സിനിമകൾ നിർമ്മിച്ചു. ശലമോൻ അടുത്ത മാസം റിലീസ് ചെയ്യാൻ ഒരുങ്ങുന്നതിനിടെയാണ് അന്ത്യം.