
കൊച്ചി: കേരള ലത്തീൻ കത്തോലിക്ക അസോസിയേഷൻ (കെ.എൽ.സി.എ) 52-ാം സംസ്ഥാന ജനറൽ കൗൺസിൽ സമ്മേളനം ഇന്ന് പാലക്കാട് കത്തീഡ്രൽ ഹാളിൽ നടക്കും. ജെ.ബി കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുമെന്ന് ഭാരവാഹികൾ പറഞ്ഞു. സമ്മേളനം സുൽത്താൻപേട്ട് ബിഷപ് പീറ്റർ അബീർ അന്തോണി സാമി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി ബിജു ജോസി, ട്രഷറർ രജീഷ് ആന്റണി തുടങ്ങിയവർ പ്രസംഗിക്കും.