കൊച്ചി: സെന്റ് തെരേസാസ് കോളേജ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച വിദേശ വിദ്യാഭ്യാസ പ്രദർശനം ഇന്ന് സമാപിക്കും. വിദേശ വിദ്യാഭ്യാസ കൺസൾട്ടന്റുമാർ, സർവകലാശാല പ്രതിനിധികൾ, വിദ്യാഭ്യാസ യാത്ര, വിസ സേവനദാതാക്കൾ എന്നിവർ പങ്കെടുക്കുന്നുണ്ട്.

വിദേശ പഠനം ആഗ്രഹിക്കുന്നവർക്ക് പ്രദർശനം പ്രയോജനകരമാണെന്ന് സംഘാടകർ അറിയിച്ചു. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ പ്രവേശനം സൗജന്യമാണ്.