 
കൊച്ചി: ലഹരിക്കെതിരെ വിദ്യാർത്ഥികളെ ബോധവത്കരിക്കാൻ ലയൺസ് ക്ലബ് മൾട്ടിപ്പിൾ കൗൺസിൽ 15 വയസിൽ താഴെയുള്ളവർക്കായി ചെസ് മത്സരം സംഘടിപ്പിച്ചു. ഉമാ തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മൾട്ടിപ്പിൾ കൗൺസിൽ ചെയർപേഴ്‌സൺ സുഷമ നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു.
ലയൺസ് മുൻ ഇന്റർ നാഷണൽ ഡയറക്ടറും മണപ്പുറം ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ വി.പി നന്ദകുമാർ, സൺറൈസ് ഹോസ്പിറ്റൽ എം.ഡി പർവീൻ ഹഫീസ്, വനിതാ കമ്മിഷൻ മുൻ അംഗം പ്രൊഫ മോനമ്മ കോക്കാട്ട് എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു .
മൾട്ടിപ്പിൾ പി.ആർ.ഒ ഡോ. സുചിത്രാ സുധീർ, ഡിസ്ട്രിക്ട് ഗവർണർമാരായ ഡോ. ബി. അജയകുമാർ, ഡോ. ബിനോ ഐ. കോശി, ഡോ. ബീനാ രവികുമാർ, ടോണി ഏനോക്കാരൻ, ടി.കെ. രജീഷ്, മൾട്ടിപ്പിൾ കൗൺസിൽ മുൻ ചെയർമാൻ ശിവാനന്ദൻ, പി.ആർ.ഒമാരായ അഡ്വ. ആർ. മനോജ് പാലാ, സുനിതാ ജ്യോതിപ്രകാശ്, മാർട്ടിൻ ഫ്രാൻസിസ്, ഫെബിനാ അമീർ എന്നിവർ സംസാരിച്ചു.