തൃപ്പൂണിത്തുറ: എസ്.എൻ.ഡി.പി യോഗം പൂത്തോട്ട ശാഖയുടെ പോഷക സംഘടനയായ ശ്രീനാരായണ പെൻഷനേഴ്‌സ് കൗൺസിലിന്റെ (എസ്.എൻ.പി.സി) പ്രഥമ വാർഷിക പൊതുയോഗം നാളെ ഉച്ചയ്ക്ക് 2 മണിക്ക് ഗുരുപൂജ ഹാളിൽ ചേരും. പൂത്തോട്ട ശാഖാ പ്രസിഡന്റ് എ.ഡി. ഉണ്ണിക്കൃഷ്‌ണൻ യോഗം ഉദ്ഘാടനം ചെയ്യും. എസ്.എൻ.പി.സി ശാഖാ പ്രസിഡന്റ് എൻ.കെ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനാകും. എസ്.എൻ.പി.സി പൂത്തോട്ട ശാഖാ രക്ഷാധികാരി ഇ.എൻ.മണിയപ്പൻ അനുഗ്രഹ പ്രഭാഷണം നടത്തും. എസ്.എൻ.പി.സി ഭാരവാഹികളായ കെ.എം. സജീവ്, പൊന്നുരുന്തി ഉമേശ്വരൻ, കേന്ദ്രകമ്മിറ്റി അംഗം അഡ്വ. രാജൻ ബാനർജി, ശാഖായോഗത്തിന്റെ പുതിയ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതി അംഗങ്ങൾ എന്നിവരെ അനുമോദിക്കും.