കൊച്ചി: ജാതി സെൻസസ് നടപ്പാക്കണമെന്നും ഒ.ഇ.സി. വിദ്യാഭ്യാസ ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും ഈഴവാത്തി, കാവുതീയ്യ കുടുംബസഭ, വാദ്ധ്യായർ മഹാസഭ, കാവുതീയ സമുദായസേവാസംഘം, ലൈഫ് കെയർ സൊസൈറ്റി, ബഹുജന സംഘടന, വാദ്ധ്യാർ മിഷൻ എന്നീ സംഘടനകളുടെ സംയുക്ത യോഗം കേന്ദ്ര സംസ്ഥാന സർക്കാരുകളോടാവശ്യപ്പെട്ടു.
സമ്മേളനത്തിൽ കെ.വി. വസന്തകുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.വി. വിജയകുമാർ, ടി.എസ്. ബൈജു, റിജിൻരാജ്, ഷീജ സുധീർ, ടി.ആർ സുധീർ, സതീശൻ കോവാട്ടിൽ, സജീവ് മുളന്തുരുത്തി, ശ്രീകുമാർ കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു.