പെരുമ്പാവൂർ: ശ്രേഷ്ഠഭാഷാ ദിനാചരണത്തിന്റെ ഭാഗമായി വായനാപൂർണിമയുടെ ആഭിമുഖ്യത്തിൽ ഇന്ന് പെരുമ്പാവൂർ ഫ്ലോറ ഓഡിറ്റോറിയത്തിൽ റിപ്പബ്ലിക്ക്ദിന സാംസ്കാരിക സംഗമം നടത്തും. രാവിലെ 9 മുതൽ നടക്കുന്ന സംഗമത്തിൽ ജസ്റ്റീസ് സി.കെ.അബ്ദുൾ റഹിം, സംസ്കൃത സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.എം.സി. ദിലീപ് കുമാർ, അഡ്വ. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, മുനിസിപ്പൽ ചെയർമാൻ ബിജു ജോൺ ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.