hc

കൊച്ചി: വികലാംഗ പെൻഷൻ മുടങ്ങിയതോടെ ജീവിതം വഴിമുട്ടിയ വയോധികൻ ജീവനൊടുക്കിയതിൽ സ്വമേധയാ കേസെടുക്കാൻ ഹൈക്കോടതി നടപടി ആരംഭിച്ചു. കോഴിക്കോട് ചക്കിട്ടപ്പാറ പുഷ്പഗിരി വളയത്ത് ജോസഫ് (77) മരിച്ച സംഭവത്തിൽ കേസെടുക്കാനാണ് ജസ്റ്റിസ് എൻ. നഗരേഷ് ചീഫ് ജസ്റ്റിസിന്റെ അനുമതി തേടിയത്. കേന്ദ്രസർക്കാർ, സാമൂഹികനീതി വകുപ്പ്, കോഴിക്കോട് കളക്ടർ, ചക്കിട്ടപ്പാറ പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണു കേസ്. പെൻഷൻ അഞ്ചുമാസമായി കിട്ടാതെവന്നതോടെയാണ് ജോസഫ് കഴിഞ്ഞദിവസം വീടിനു മുന്നിൽ ജീവനൊടുക്കിയത്.
'ഭിക്ഷ തെണ്ടൽ" സമരം നടത്തിയ ഇടുക്കി സ്വദേശി മറിയക്കുട്ടി അഞ്ചുമാസത്തെ വിധവാ പെൻഷൻ കുടിശിക ലഭിക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടി നല്കിയ ഹർജിയും ജസ്റ്റിസ് നഗരേഷാണു പരിഗണിക്കുന്നത്.