പെരുമ്പാവൂർ: തോട്ടുവ മംഗലഭാരതി ആശ്രമത്തിലെ കൺവെൻഷൻ 26ന് മംഗളാനന്ദ സ്വാമിയുടെ സമാധിദിനത്തിൽ ആരംഭിച്ച് ആശ്രമ സ്ഥാപകനായ കുമാരസ്വാമിയുടെ സമാധിദിനമായ 30ന് സമാപിക്കും. നാളെ രാവിലെ 9.15ന് എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ പതാക ഉയർത്തും. രാവിലെ ഹോമം, ഉപനിഷദ് പാരായണം. സമ്മേളനം കണ്ണൂർ യൂണിവേഴ്സിറ്റി മുൻവൈസ് ചാൻസലർ ഡോ. പി. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്യും. നാരായണ ഗുരുകുലം റെഗുലേറ്റിംഗ് സെക്രട്ടറി സ്വാമി ത്യാഗീശ്വരൻ അദ്ധ്യക്ഷതവഹിക്കും. ഉച്ചകഴിഞ്ഞ് സുജൻ മേലുകാവ്, ഡോ. ഗീതാ സുരാജ് എന്നിവർ പ്രഭാഷണം നടത്തും. തുടർന്നുള്ള ദിവസങ്ങളിൽ ഡോ. ബി. സുഗീത, ഡോ. എസ്.കെ രാധാകൃഷ്ണൻ, ഡോ. വി.കെ. സന്തോഷ്, ഇന്ദ്രസേനൻ ചാലക്കുടി, ഡോ. പി.കെ. സാബു, പി.വി. നിഷാന്ത്, ടി.ആർ. റെജികുമാർ, മുസ്തഫ മൗലവി, പ്രൊഫ. ബി. സുലേഖ, ഭാരത് നിഗം ലിമിറ്റഡ് ഡയറക്ടർ ഡോ. എം.വി. നടേശൻ,എന്നിവർ പ്രഭാഷണം നടത്തും.
30 ന് നടക്കുന്ന സ്നേഹസംഗമം ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് കോ ഓർഡിനേറ്റർ എം.എസ്. സുരേഷ് അദ്ധ്യക്ഷത വഹിക്കും. യൂത്ത്മൂവ്മെന്റ് മുൻ സംസ്ഥാന പ്രസിഡന്റ് കുറിച്ചി സദൻ മുഖ്യസന്ദേശം നൽകും. 26 മുതൽ 29 വരെയുള്ള ദിവസങ്ങളിൽ സ്വാമി ത്യാഗീശ്വരൻ, സ്വാമി ധർമ്മചൈതന്യ, സ്വാമിനി കൃഷ്ണമയി രാധാദേവി, സ്വാമിനി ത്യാഗീശ്വരി, ബ്രഹ്മചാരി രാജൻ, ബ്രഹ്മചാരി ശിവദാസ്, കെ.പി. ലീലാമണി എന്നിവർ പ്രവചനം നടത്തും.