പെരുമ്പാവൂർ: വാഴക്കുളം പഞ്ചായത്ത് മുസ്ലിം മഹല്ല് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ടി.എച്ച്. മുസ്തഫ അനുസ്മരണം പി.വി. ശ്രീനിജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സീനിയർ വൈസ് പ്രസിഡന്റ് ജൂനൈദ് പത്തനായം അദ്ധ്യക്ഷത വഹിച്ചു. പി.എം.വേലായുധൻ, അഡ്വ.എൻ.സി. മോഹനൻ, എൻ.വി.സി. അഹമ്മദ്, എം.കെ. ഹംസ, പഞ്ചായത്ത് പ്രസിഡന്റ് ഗോപാൽ ഡിയോ, വാർഡ് മെമ്പർ അഷറഫ് ചീരേക്കാട്ടിൽ, ചെറുവേലിക്കുന്ന് മഹല്ല് ഇമാം ആഷിഖ് ഫൈസി, മഹല്ല് പ്രസിഡന്റ് വി.പി അസീസ് തുടങ്ങയവർ സംസാരിച്ചു.