പെരുമ്പാവൂർ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെരുമ്പാവൂർ മേഖലയിൽ ഒരു വിഭാഗം അദ്ധ്യാപകരും ജീവനക്കാരും പണിമുടക്കി. പണിമുടക്കിനോടനുബന്ധിച്ച് സിവിൽ സ്റ്റേഷനിൽ ജീവനക്കാർ പ്രകടനം നടത്തി. എൻ.ജി.ഒ അസോസിയേഷൻ പെരുമ്പാവൂർ ബ്രാഞ്ച് പ്രസിഡന്റ് എൽദോ വർഗീസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പ്രതിഷേധയോഗത്തിൽ സി.എം. അസ്‌കർ മുഖ്യാ പ്രഭാഷണം നടത്തി. എസ്.ഇ സംസ്ഥാന ട്രഷറർ പി.എം. റഷീദ് , കെ.എ.ടി.എഫ് ഉപജില്ലാ പ്രസിഡന്റ് വി.പി.അബൂബക്കർ, ഇ.പി. ജയൻ, എൻ.ജി.ഒ അസോസിയേഷൻ ജില്ലാ ട്രഷറർ ബേസിൽ ജോസഫ് തുടങ്ങിയവർ സംസാരിച്ചു.