പെരുമ്പാവൂർ: വളയൻചിറങ്ങര എസ്.എസ്.വി കോളേജിലെ രണ്ട് വിദ്യാർത്ഥികൾ മുഖ്യമന്ത്രിയുടെ വിദ്യാഭ്യാസ പ്രതിഭ പുരസ്‌കാരത്തിന് അർഹരായി. എം.വി. പ്രണവ് (ബി.കോം ഫിനാൻസ് ആൻഡ് ടാക്‌സേഷൻ), പി.എസ്. ആകാശ് (ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്) എന്നിവരാണ് പുരസ്‌കാരം സ്വന്തമാക്കിയത്.