ചോറ്റാനിക്കര : കണയന്നൂർ ശ്രീവല്ലീശ്വര ക്ഷേത്രത്തിലെ 56-ാ മത് തൈപ്പൂയം മഹോത്സവത്തിന് ഇന്ന് കൊടിയിറങ്ങും. ഇന്ന് രാവിലെ സംഗീത നിറവ് പകർന്നു കൊണ്ട് രാവിലെ 8 മുതൽ വൈകിട്ട് 6വരെ നീളുന്ന അനുസ്യൂതമായ സംഗീതാർച്ചന നടക്കും. ക്ഷേത്രം മേൽശാന്തി പുരുഷോത്തമൻ ശാന്തികൾ ഭദ്രദീപ പ്രകാശനം ചെയ്യും. തുടർന്ന് വൈകിട്ട് സംഗീത സമ്മേളനത്തിൽ ചോറ്റാനിക്കര അജയകുമാർ സംഗീതം അവതരിപ്പിക്കും. ആറാട്ടോടെ ഉത്സവം സമാപിക്കും .