കൂത്താട്ടുകുളം: കൂത്താട്ടുകുളം മേഖലയിൽ മികച്ച പ്രകടനം കാഴ്ചവച്ച കേരളകൗമുദി ഏജന്റുമാരെ കൊച്ചി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. 'പത്രാധിപരുടെ കുഞ്ഞുങ്ങൾക്ക് ആദരം" എന്ന പേരിൽ കൂത്താട്ടുകുളം ടൗൺ എസ്.എൻ.ഡി.പി കുമാരാനാശാൻ മെമ്മോറിയൽ ഹാളിലായിരുന്നു ചടങ്ങ്.

എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂണിയൻ പ്രസിഡന്റ് പി.ജി. ഗോപിനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി.സി. എബ്രഹാം (പാലച്ചുവട്), മൈക്കിൾ (വാഴക്കുളം), പി.ജി. സുരേന്ദ്രൻ (കാക്കൂർ), തോമസ് (കൂത്താട്ടുകുളം സെൻട്രൽ ), വി.എൻ. വിജയൻ (കൊള്ളിക്കൽ) എന്നിവരെ ആദരിച്ചു. കേരളകൗമുദി കൊച്ചി സർക്കുലേഷൻ മാനേജർ വി. പുഷ്കരൻ അദ്ധ്യക്ഷത വഹിച്ചു. കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി. സത്യൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ എം.പി. ദിവാകരൻ ആശംസ നേർന്നു. അസി. സർക്കുലേഷൻ മാനേജർ കെ.കെ. അജിത്കുമാർ സ്വാഗതവും സർക്കുലേഷൻ എക്സിക്യുട്ടീവ് ടി.കെ. മാധവൻ നന്ദിയും പറഞ്ഞു.