
കൊച്ചി: രാജ്യത്ത് 5000ലധികം കേന്ദ്രങ്ങളിൽ ഡിജിറ്റൽ മാർഗം മുഖേന പ്രധാനമന്ത്രി നരേന്ദ്രമോദി 50 ലക്ഷത്തിലധികം നവവോട്ടർമാരുമായി ഇന്ന് സംവദിക്കും. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് കോളേജുകളടക്കം 100 കേന്ദ്രങ്ങൾ സജ്ജമാക്കിയിട്ടുണ്ടെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബി.ജെ.പി ദേശീയ പ്രസിഡന്റ് ജെ.പി. നദ്ദ ഉദ്ഘടനം ചെയ്ത ഓൺലൈൻ പ്ലാറ്റ് ഫോം വഴി ലക്ഷക്കണക്കിന് പുതുവോട്ടർമാരാണ് നവ വോട്ടേഴ്‌സ് സമ്മേളനത്തിനായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വി.കെ. ഭസിത്കുമാർ, യുവമോർച്ച സംസ്ഥാന മീഡിയ കൺവീനർ കുമ്മനം വിഷ്ണു തുടങ്ങിയവർ വാർത്താസമ്മേളനത്തിൽപങ്കെടുത്തു.